തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ അപകീർത്തിസന്ദേശം പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടു പരാതി നൽകി. സംസ്ഥാന അഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു പരാതി നൽകിയതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
പരാതിക്കാധാരമായ പല ഫേസ്ബുക്ക് പോസ്റ്റുകളിലും പ്രതിപക്ഷ നേതാവിന്റെ ചിത്രം മോർഫ് ചെയ്താണ് ഉൾപ്പെടുത്തിയത്. മാത്രമല്ല അത്യന്തം പ്രകോപനകരവും സാമുദായികസ്പർധ വളർത്തുന്ന രീതിയിലുള്ള കമന്റുകളുമാണു പല പോസ്റ്റുകളിലും ഉള്ളതെന്നു പരാതിയിൽ പറയുന്നു.