കൊച്ചി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതോടെ സംസ്ഥാനത്തു പെട്രോൾ ഡീസൽ വില ഉയരുന്നു. പെട്രോളിന് 70.62 രൂപയും ഡീസലിന് 65.93 രൂപയുമായിരുന്നത് ഇന്നലെ കൊച്ചിയിൽ പെട്രോൾ 70.82 രൂപയും ഡീസലിന് 66.22 രൂപയുമായി. ഒരു ദിവസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 29 പൈസയും വർധിച്ചു.
അസംസ്കൃത എണ്ണവിലയിൽ വന്നിട്ടുള്ള 20 ശതമാനത്തോളം വർധനയാണ് ഇന്ധനവില ഉയരുന്നതിനു കാരണമായതെന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ അസംസ്കൃത എണ്ണവിലയിൽ ഉണ്ടായ വലിയ ഇടിവനെത്തുടർന്നു പെട്രോൾ വില 12 രൂപയിലേറെയും ഡീസൽ വില 10 രൂപയിലേറെയും കുറഞ്ഞിരുന്നു.