തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ളവരുടെ പട്ടിക ഫെബ്രുവരി 20നകം നൽകണമെന്നു ഡിസിസികൾക്കു നിർദേശം നൽകിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മണ്ഡലം കമ്മിറ്റികൾ അടക്കമുള്ള കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടിയാകണം ജയസാധ്യതയുള്ളവരുടെ പട്ടിക നൽകേണ്ടതെന്നും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.