തിരുവനന്തപുരം: ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് മന്ത്രി എം.എം. മണി. വൈദ്യുതി ബോർഡ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. ആതിരപ്പള്ളി പദ്ധതി വേണമെന്ന നിലപാടാണു സർക്കാരിനുള്ളത്. സിപിഎമ്മിനും ഈ നിലപാടാണ്. ആതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതിനു കോണ്‍ഗ്രസിലെ ചില നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. മുന്നണി സർക്കാരായതിനാൽ അഭിപ്രായ സമന്വയം ഉണ്ടായാൽ മാത്രമേ ആതിരപ്പള്ളി പദ്ധതി നടപ്പാക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി രണ്ടാം പവർ ഹൗസിനുള്ള സാധ്യതാ പഠനം അനുകൂലം
തിരുവനന്തപുരം: ഇടുക്കിയിൽ രണ്ടാം പവർഹൗസിനായി നടത്തിയ സാധ്യതാ പഠനം അനുകൂലമാണെന്നു വൈദ്യുതിമന്ത്രി എം.എ. മണി. വൈദ്യുതി ബോർഡ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
നിലവിലെ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് രണ്ടാമതൊരു പവർ ഹൗസ് സ്ഥാപിച്ചാൽ വൈദ്യുതി ഉത്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. വൈദ്യുതി ഉത്പാദനത്തിൽ വരുന്ന തടസങ്ങൾ ഒഴിവാക്കാനാകും. മൂന്നുവർഷത്തിനുള്ളിൽ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.