കൊച്ചി: ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ ഇടതുസർക്കാരിനെ പിരിച്ചുവിടേണ്ടിവന്ന 1957ലേതിനു സമാന അന്തരീക്ഷമാണു സംസ്ഥാനത്തെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
പൗരന്റെ മൗലികാവകാശം നിഷേധിച്ച് പോലീസ്രാജ് നടപ്പിലാക്കുന്പോൾ രാജ്യം ഭരിക്കുന്നവർക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25 മുതൽ തൃശൂരിൽ നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താൻ എറണാകുളത്തു ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.