ആലപ്പുഴ: ആലപ്പുഴ, കൊല്ലം ബൈപാസുകളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് മന്ത്രി ജി. സുധാകരൻ.
കേന്ദ്രത്തിന്റെ പകുതി ധനസഹായത്തോടെ ആലപ്പുഴ, കൊല്ലം ബൈപാസുകൾ നിർമിച്ചിരിക്കുന്നത് സംസ്ഥാന സർക്കാരാണ്. ടോൾ വേണ്ടെന്ന് കേരളം നേരത്തെ നിലപാടെത്തിരുന്നു. പിന്നെ കേന്ദ്രം അവരുടെ തുക പിരിച്ചെടുക്കാൻ ടോൾ ഏർപ്പെടുത്തിയാൽ അവരുടെ മുഖം ജനങ്ങൾക്കിടയിൽ വികൃതമാകുകയേയുള്ളൂ. ഇക്കാര്യം ചൂണ്ടി ക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് എഴുത്തയച്ചിരുന്നു. വിഷയത്തിൽ കെ.സി. വേണുഗോപാൽ എംപിയുടെ നിലപാടും സംസ്ഥാനത്തിന് അനുകൂലമാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 22 ടോളുകൾ നിർത്തലാക്കിയെന്ന് മന്ത്രി പറഞ്ഞു.