തിരുവനന്തപുരം: വ്യവസായ ഗാർഹിക ആവശ്യങ്ങൾക്കുള്ള എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കൾക്ക് പുതിയ കണക്ഷൻ നൽകുന്നതിനായി വൈദ്യുതി ബോർഡിൽ ഗ്രീൻ ചാനൽ സംവിധാനം നിലവിൽ വന്നു. കെഎസ്ഇബിയുടെ വെബ്സൈറ്റിലെ ഗ്രീൻ ചാനൽ ഫോർ എച്ച്ടി, ഇഎച്ച്ടി കണ്‍സ്യൂമേഴ്സ് എന്ന ഏകജാലകം വഴി കണക്ഷനായി അപേക്ഷിക്കാം.
ഫീൽഡ് വെരിഫിക്കേഷൻ, തുടർപ്രവർത്തനം എന്നിവയുടെ പുരോഗതി അപേക്ഷകന് തൽസമയം എസ് എംഎസിൽ ലഭിക്കും. അപേക്ഷയുടെ പുരോഗതി അപേക്ഷകന് ഓണ്‍ലൈനായി നിരീക്ഷിക്കാനാകും. ഗ്രീൻ ചാനൽ ഹെൽപ്പ് ഡെസ്ക് തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽ പ്രവർത്തിക്കുന്ന സെൻട്രലൈസ്ഡ് കോൾ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്തൃ സംഘടനകളേയും വൻകിട ഉപയോക്താക്കളേയും പങ്കെടുപ്പിച്ച് വൈദ്യുതി ബോർഡ് ആസ്ഥാനത്ത് നടത്തിയ കസ്റ്റമർ കോണ്‍ക്ലേവിൽ മന്ത്രി എം.എം. മണി പദ്ധതി ഉദ്ഘാടനം ചെയ്തു. മുപ്പതോളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കെഎസ്ഇബി എംഡി എൻ.എസ്. പിള്ളയും ഉദ്യോഗസ്ഥരും സന്നിഹിതനായിരുന്നു.