തിരുവനന്തപുരം: ചിത്രശിൽപ്പകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2017 ലെ രാജാരവിവർമ പുരസ്കാരത്തിന് പ്രമുഖ ചിത്രകാരനായ പി. ഗോപിനാഥിനെ തെരഞ്ഞെടുത്തു. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
ബയോമോർഫിക് അമൂർത്ത രൂപങ്ങളിലൂടെയും ചുവപ്പും ഓറഞ്ചും കലർന്ന പാലറ്റിലൂടെയും പിൽക്കാല മദ്രാസ് സ്കൂൾ മൂവ്മെന്റിൽ നിർണായക സ്ഥാനമുള്ള ദക്ഷിണേന്ത്യയിലെ സെമി അബ്സ്ട്രാക്ട് ചിത്രകാരൻമാരിൽ പ്രമുഖനായ പി.ഗോപിനാഥ്, അനുഷ്ഠാന രൂപമായ കോലങ്ങളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്.
ഗുരുനാഥനായ കെ.സി.എസ്.പണിക്കരുടെ ജലച്ചായ ചിത്രങ്ങൾ അദ്ദേഹത്തിൽ ഏറെ സ്വാധീനം ചെലുത്തി. 1948ൽ പൊന്നാനിയിൽ ജനിച്ച ഗോപിനാഥ് മദ്രാസ് ഗവൺമെന്റ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റിൽ നിന്നും 1970-ൽ ഡിപ്ലോമ നേടി. ചോള മണ്ഡലം സ്ഥാപക അംഗമാണ്. അന്തർദേശീയ ചിത്രകലാ മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യത്തും പുറത്തും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തു. 2010-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.