കോട്ടയം: കേരള വികാസ് കോൺഗ്രസ് കേരള കോൺഗ്രസ്-ബിയിൽ ലയിച്ചതിനെത്തുടർന്നു കേരള കോൺഗ്രസ് -ബി സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോസ് ചെന്പേരി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പി.സി. തോമസ് ഐഎഫ്ഡിപി രൂപീകരിച്ചപ്പോൾ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ഔദ്യോഗിക വക്താവുമായിരുന്നു.
2008-ൽ കർഷകസംഘടന ഐക്യവേദി എന്ന സ്വതന്ത്ര കൂട്ടായ്മയ്ക്ക് രൂപം നല്കി അതിന്റെ ചെയർമാനായി പ്രവർത്തിച്ചുവരുന്നു. കണ്ണൂർ ജില്ലാ വികസനസമിതി അംഗമായും കൈത്തറി വികസന കോർപറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2008-ൽ കർഷകസംഘടന ഐക്യവേദി എന്ന സ്വതന്ത്ര കൂട്ടായ്മയ്ക്ക് രൂപം നല്കി അതിന്റെ ചെയർമാനായി പ്രവർത്തിച്ചുവരുന്നു. കണ്ണൂർ ജില്ലാ വികസനസമിതി അംഗമായും കൈത്തറി വികസന കോർപറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.