കൊച്ചി: സത്ന സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ് മാർ ഏബ്രഹാം മറ്റത്തിന്റെ (എ.ഡി. മറ്റം-97) ആരോഗ്യനില ഗുരുതരം. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു കൊച്ചി ഇടപ്പള്ളി എംഎജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ബുദ്ധിമുട്ടുകളാണു നിലവിലുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 1968 മുതൽ സത്ന രൂപതയുടെ അപ്പസ്തോലിക് എക്സാർക്ക് ആയിരുന്ന മാർ ഏബ്രഹാം മറ്റം 1977 മുതൽ 2000 വരെ രൂപതയെ നയിച്ചു. വിൻസൻഷ്യൻ സന്യാസസഭാംഗമാണ്.