ചങ്ങനാശേരി: അസംപ്ഷൻ കോളജ് ചരിത്ര ബിരുദാനന്തര ബിരുദ ഗവേഷണവിഭാഗം സംഘടിപ്പിക്കുന്ന മികച്ച ഗവേഷക അവാർഡിനായി പ്രബന്ധം ക്ഷണിച്ചു. “കോളനിവത്കരണവും ആധുനികതയും കേരളത്തിലെ സാമൂഹിക സാംസ്കാരിക മാറ്റങ്ങളും’’ എന്നതാണ് പ്രമേയം. ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കാം. സർവകലാശാലകളിലോ അഫിലിയേറ്റഡ് കോളജുകളിലോ ചരിത്രം, സാമൂഹ്യശാസ്ത്രം, സാംസ്കാരിക പഠനം, സാഹിത്യം, മാധ്യമപഠനം തുടങ്ങിയ മേഖലകളിൽ പിച്ച്ഡി, എംഫിൽ ഗവേഷണം നടത്തുന്ന 35 വയസിൽ താഴെ പ്രായമുള്ള ഗവേഷകർക്ക് പങ്കെടുക്കാം.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ഗവേഷകർക്ക് യഥാക്രമം 7000, 5000, 3000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നല്കും. അവസാന തീയതി ഫെബ്രുവരി 28. സോഫ്റ്റ് കോപ്പി semhist2014<\@>gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് - 9037666961, 9447355840.