+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്രയ്ക്കു സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നു സ​ർ​ക്കാ​ർ

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള തി​​​രു​​​വാ​​​ഭ​​​ര​​​ണ ഘോ​​​ഷ​​​യാ​​​ത്ര​​​യ്ക്കും തി​​​രു​​​വാ​​​ഭ​​​ര​​​ണം പ​​​ന്ത​​​ളം കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ക്ക
തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്രയ്ക്കു സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നു സ​ർ​ക്കാ​ർ
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള തി​​​രു​​​വാ​​​ഭ​​​ര​​​ണ ഘോ​​​ഷ​​​യാ​​​ത്ര​​​യ്ക്കും തി​​​രു​​​വാ​​​ഭ​​​ര​​​ണം പ​​​ന്ത​​​ളം കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഉ​​​റ​​​പ്പു​​ന​​​ൽ​​​കി. തി​​​രു​​​വാ​​​ഭ​​​ര​​​ണം ശ​​​ബ​​​രി​​​മ​​​ല​​​യ്ക്കു കൊ​​​ണ്ടു​​​പോ​​​യി തി​​​രി​​​ച്ചെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​ന്ത​​​ളം പാ​​​ല​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കി. തി​​​രു​​​വാ​​​ഭ​​​ര​​​ണ ഘോ​​​ഷ​​​യാ​​​ത്ര​​​യ്ക്ക് ആം​​​ഡ് പോ​​​ലീ​​​സി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​മു​​​ണ്ടാ​​​ക്കും. ഒ​​​രു അ​​​സി. ക​​​മാ​​​ൻ​​​ഡ​​​ണ്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സു​​​ര​​​ക്ഷ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ പൈ​​​ല​​​റ്റ് വാ​​​ഹ​​​ന​​​വും ബോം​​​ബ് സ്ക്വാ​​​ഡും അ​​​ക​​​ന്പ​​​ടി​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.