ആസിഫ് അലി നായകനാകുന്ന കുഞ്ഞെല്‍ദോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. "മനസു നന്നാവട്ടെ മതമേതങ്കിലുമാകട്ടെ' എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ആര്‍ജെ മാത്തുക്കുട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
പുതുമുഖം ഗോപിക ഉദയന്‍ ആണ് സിനിമയിലെ നായിക. സ്വരൂപ് ഫിലിപ്പാണ് സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതമൊരുക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.