ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനെപ്പറ്റി നടത്തിയ പരാമർശത്തിന്റെ പേരിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കു നോട്ടീസ് അയയ്ക്കുമെന്നു ദേശീയ വനിതാ കമ്മീഷൻ.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഒരു സ്ത്രീയെ കിട്ടിയിട്ടുണ്ടെന്നും രണ്ടര മണിക്കൂർ സമയമെടുത്തിട്ടും ഈ സ്ത്രീക്ക് പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നുംഇന്നലെ ജയ്പുരിൽ റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞിരുന്നു. പ്രതിരോധമന്ത്രി നിർമല സീതാരാമനെ ലക്ഷ്യംവച്ചുള്ളതായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിനെതിരേയാണു വനിതാ കമ്മീഷൻ രംഗത്തെത്തിയിട്ടുള്ളത്. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ഇന്നു നോട്ടീസ് അയയ്ക്കും. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവന നടത്താൻ പാടില്ലാത്തതാണ്. ഈ പ്രസ്താവനയിലൂടെ രാഹുൽ ഗാന്ധി എന്താണ് അർഥമാക്കുന്നത് -രേഖാ ശർമ ചോദിച്ചു.
രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗതെത്തി. രാജ്യത്തെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതാണിതെന്നു മോദി ആഗ്രയിൽ പറഞ്ഞു.