കൂടെ അഭിനയിക്കുന്ന നായകനെ ഒരിക്കലും പ്രണയിക്കില്ലെന്നു കാജൽ അഗർവാൾ. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമാ താരങ്ങൾക്ക് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന സംഭവമാണ് പ്രണയ ഗോസിപ്പുകൾ. ഒന്നോ രണ്ടോ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ ആ നടിയെയും നടനെയും വച്ച് പ്രണയ കഥകൾ മെനഞ്ഞുണ്ടാക്കും. ചിലപ്പോഴൊക്കെ അത്തരം ഇല്ലാക്കഥകൾ താരങ്ങളുടെ കരിയറിനെ മോശമായി ബാധിക്കാറുണ്ട്.
എന്നാൽ ആരും ഇനി കാജൽ അഗർവാളിന്റെ പേരിനൊപ്പം ഒരു നായക നടന്റെയും പേര് ചേർത്തു വയ്ക്കേണ്ടതില്ലെന്നാണ് താരത്തിന്റെ ഈ പ്രസ്താവന വ്യക്തമാക്കുന്നത്. കരിയറിലെ വിജയത്തിന്റെ രഹസ്യം ചോദിച്ചപ്പോഴാണ് എന്റെ നായകനെ പ്രണയിക്കില്ല എന്ന് താരം പറഞ്ഞത്. കൂടെ അഭിനയിക്കുന്നവരുമായി വികാര പരമായ ഒരു ബന്ധത്തിനും എനിക്ക് താത്പര്യമില്ല. അത് എന്നെ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സഹായിക്കാറുണ്ട്. എന്റെ മനസിനെ അലോസരപ്പെടുത്തുന്ന ബന്ധങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ അതെന്നെ സഹായിക്കാറുണ്ട്- കാജൽ പറയുന്നു.
റാണ ദഗുപതിക്കൊപ്പം അഭിനയിച്ച നേനു രാജ നേനു മന്ത്രിയാണ് കാജലിന്റെ ഏറ്റവും പുതിയ ചിത്രം. വിജയ്ക്കൊപ്പം മെർസൽ, അജിത്തിനൊപ്പം വിവേഗം എന്നീ ചിത്രങ്ങൾ ചെയ്യുന്നതിന്റെ തിരക്കിലാണ് കാജൽ ഇപ്പോൾ.