+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഷ​പ് ജെ​റോ​മി​നെ ദൈ​വ​ദാ​സ​നാ​യി ഫെ​ബ്രു​വ​രി 24ന് ​പ്ര​ഖ്യാ​പി​ക്കും

കൊ​​ല്ലം: കൊല്ലം രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ത​​ദ്ദേ​​ശീ​​യ മെ​​ത്രാ​​നാ​​യി​​രു​​ന്ന ബി​​ഷ​​പ് ജെ​​റോ​​ം ഫെർണാണ്ട സിനെ ഫെ​​ബ്രു​​വ​​രി 24ന് ​​ദൈ​​വ​​ദാ​​സ​​നാ​​യി പ്ര​​ഖ്യാ​​പി​​ക്കും. ദൈ​​വ​​ദാ​​സ പ​
ബി​ഷ​പ് ജെ​റോ​മി​നെ ദൈ​വ​ദാ​സ​നാ​യി 
ഫെ​ബ്രു​വ​രി 24ന് ​പ്ര​ഖ്യാ​പി​ക്കും
കൊ​​ല്ലം: കൊല്ലം രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ത​​ദ്ദേ​​ശീ​​യ മെ​​ത്രാ​​നാ​​യി​​രു​​ന്ന ബി​​ഷ​​പ് ജെ​​റോ​​ം ഫെർണാണ്ട സിനെ ഫെ​​ബ്രു​​വ​​രി 24ന് ​​ദൈ​​വ​​ദാ​​സ​​നാ​​യി പ്ര​​ഖ്യാ​​പി​​ക്കും. ദൈ​​വ​​ദാ​​സ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന വ​​ത്തി​​ക്കാ​​നി​​ലെ വി​​ശു​​ദ്ധ​​രു​​ടെ നാ​​മ​​ക​​ര​​ണ സം​​ഘ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക ക​​ത്ത് കൊ​​ല്ലം ബി​​ഷ​​പ് ഡോ.​​പോ​​ൾ ആ​​ന്‍റ​​ണി മു​​ല്ല​​ശേ​​രി​​ക്കു ല​​ഭി​​ച്ചു.

ക​​ഴി​​ഞ്ഞ ​ദി​​വ​​സം കൊ​​ല്ലം ബി​​ഷ​​പ്സ് ഹൗ​​സി​​ൽ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 1937 മു​​ത​​ൽ 1978 വ​​രെ ഭാ​​ര​​ത​​ത്തി​​ലെ ആ​​ദ്യ​​ത്തെ ക​​ത്തോ​​ലി​​ക്കാ രൂ​​പ​​ത​​യാ​​യ കൊ​​ല്ലം രൂ​​പ​​ത​​യു​​ടെ ആ​​ത്മീ​​യ ഭൗ​​തി​​ക ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു നേ​​തൃ​​ത്വം വ​​ഹി​​ക്കാ​​ൻ നി​​യോ​​ഗം ല​​ഭി​​ച്ച വ്യ​​ക്തി​​യാ​​ണ് ബി​​ഷ​​പ് ജെ​​റോം.

ഇ​​ദ്ദേ​​ഹ​​ത്തെ വി​​ശു​​ദ്ധ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് കൊ​​ല്ല​​ത്തെ ക്രൈ​​സ്ത​​വ സ​​മൂ​​ഹം ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​മാ​​യി സ​​ഭാ ​​നേ​​തൃ​​ത്വ​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഇ​​തു സ്വീ​​ക​​രി​​ച്ച് 2017 സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ന് ബി​​ഷ​​പ് ഡോ.​​സ്റ്റാ​​ൻ​​ലി റോ​​മ​​ൻ വി​​ശു​​ദ്ധ നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച് റ​​വ.​​ഡോ.​​ബൈ​​ജു ജൂ​​ലി​​യാ​​നെ പോ​​സ്റ്റു ലേ​​റ്റ​​റാ​​യി നി​​യോ​​ഗി​​ച്ചു.

പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക്ര​​മം പൂ​​ർ​​ത്തി​​യാ​​ക്കി​​യു​​ള്ള റി​​പ്പോ​​ർ​​ട്ട് ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തി​​ന് ബി​​ഷ​​പ് ഡോ.​​ പോ​​ൾ ആ​​ന്‍റ​​ണി മു​​ല്ല​​ശേ​​രി​​യും ഡോ.​​ബൈ​​ജു ജൂ​​ലി​​യാ​​നും വ​​ത്തി​​ക്കാ​​നിൽ തി​​രു​​സം​​ഘ​​ത്തി​​നു കൈ​​മാ​​റി. തു​​ട​​ർ​​ന്നാ​​ണ് വ​​ത്തി​​ക്കാ​​ന്‍റെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി 24ന് ​​കൊ​​ല്ലം രൂ​​പ​​ത ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ആ​​ഘോ​​ഷ​​മാ​​യ ദി​​വ്യ​​ബ​​ലി മ​​ധ്യേ ബി​​ഷ​​പ് ജെ​​റോ​​മി​​നെ ദൈ​​വ​​ദാ​​സ​​നാ​​യി ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കും. ഫെ​​ബ്രു​​വ​​രി 23 മു​​ത​​ൽ 26 വ​​രെ​​യു​​ള്ള ആ​​ഘോ​​ഷ ക​​ർ​​മ​​പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നേ​​തൃ​​ത്വം കൊ​​ടു​​ക്കാ​​ൻ ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ.​​ റൊ​​മാ​​ൻ​​സ് ആ​​ന്‍റ​​ണി ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​റാ​​യി വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

കൊ​​ല്ലം രൂ​​പ​​ത എ​​പ്പി​​സ്കോ​​പ്പ​​ൽ വി​​കാ​​ർ റ​​വ.​​ ഡോ.​​ ബൈ​​ജു ജൂ​​ലി​​യാ​​ൻ, പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ.​​ടി.​​ജെ.​​ ആ​​ന്‍റ​​ണി, ബി​​സി​​സി കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ സ​​ജീ​​വ് പ​​രി​​ശ​​വി​​ള, സം​​സ്ഥാ​​ന പ്രൊ​​ലൈ​​ഫ് ആ​​നി​​മേ​​റ്റ​​ർ ജോ​​ർ​​ജ് എ​​ഫ്.​​ സേ​​വ്യ​​ർ, രൂ​​പ​​ത പ്രോ​​ലൈ​​ഫ് പ്ര​​സി​​ഡ​​ന്‍റ് റോ​​ണാ റി​​ബൈ​​റോ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു.