കോഴിക്കോട്: ശബരിമലയുടെ പേരില്‍ എല്‍ഡിഎഫും ബിജെപിയും കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. കോഴിക്കോട് ഡിസിസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുകയെന്നതാണ് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം . എന്നാല്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ നന്മ മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കുന്ന ബിജെപിയെയും എല്‍ഡിഎഫിനെയും ജനങ്ങള്‍ തിരിച്ചറിയും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്.