+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഴി​ഞ്ഞ വ​ർ​ഷം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത് 800 കോ​ടി​യു​ടെ ല​ഹ​രി വ​സ്തു​ക്ക​ൾ

കൊ​​​ച്ചി: എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പി​​​ടി​​​കൂ​​​ടി​​​യ​​​ത് 800 കോ​​​ടി രൂ​​​പ​​​യു​​​ടെ ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ. 7573 കേ​​​സു​​​ക​​​ളി​​​ലാ​​​യി ഇ​​​ത്ര​​​യ​​​ധി
ക​ഴി​ഞ്ഞ വ​ർ​ഷം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്  800 കോ​ടി​യു​ടെ ല​ഹ​രി വ​സ്തു​ക്ക​ൾ
കൊ​​​ച്ചി: എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പി​​​ടി​​​കൂ​​​ടി​​​യ​​​ത് 800 കോ​​​ടി രൂ​​​പ​​​യു​​​ടെ ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ. 7573 കേ​​​സു​​​ക​​​ളി​​​ലാ​​​യി ഇ​​​ത്ര​​​യ​​​ധി​​​കം രൂ​​​പ​​​യു​​​ടെ ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ പി​​​ടി​​​കൂ​​​ടി​​​യ​​​പ്പോ​​​ൾ 7802 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ്ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 2014 ൽ 900 ​​​കേ​​​സു​​​ക​​​ൾ മാ​​​ത്രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നി​​​ട​​​ത്താ​​​ണു നാ​​​ലു​ വ​​​ർ​​​ഷ​​​ത്തി​​​നി​​​പ്പു​​​റം കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​ൻ​​മ​​ട​​​ങ്ങ് വ​​​ർ​​​ധി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 1883 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യ​​​പ്പോ​​​ൾ 2186 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു. 64.3 കി​​​ലോ​​​ഗ്രാം ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലും 39 ഗ്രാം ​​​ഹെ​​​റോ​​​യി​​​നും പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​നു പു​​​റ​​​മേ 39,617 എ​​​ണ്ണം ഗു​​​ളി​​​ക​​​ക​​​ളും ആം​​​പ്യൂ​​​ളു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. 31 കി​​​ലോ​​ഗ്രാം ​എം​​​ഡി​​​എം​​​എ, 320 ഗ്രാം ​​​ബ്രൗ​​​ണ്‍​ഷു​​​ഗ​​​ർ, ആ​​​റ് ഗ്രാം ​​​എ​​​ൽ​​​എ​​​സ്ഡി എ​​​ന്നി​​​വ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

995 വാ​​​ഹ​​​ന​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ 10,00 ട​​​ണ്‍ നി​​​രോ​​​ധി​​​ത പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും പി​​​ടി​​​കൂ​​​ടി ന​​ശി​​പ്പി​​ച്ചു. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​മി​​​ല്ലാ​​​തെ മെ​​​ഡി​​​ക്ക​​​ൽ ഷോ​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ത്ത​​​രം മ​​​രു​​​ന്നു​​​ക​​​ൾ കൊ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല​​​രും പാ​​​ലി​​​ക്കാ​​​റി​​​ല്ല. പോ​​യ​​വ​​​ർ​​​ഷം ഇ​​​ത്ത​​​രം 27 ക​​​ട​​​ക​​ൾ പൂട്ടി.