തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ സംഭവങ്ങളിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാൻ പോലീസ് ഉന്നത തല യോഗ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ടുള്ള പൊതുമുതൽ നാശത്തിന്റെ കണക്ക് ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.