കോട്ടയം: ചങ്ങനാശേരി കെ എസ്ആർടിസി ഡിപ്പോയിൽനിന്നു സർവീസ് നടത്തുന്ന വേളാങ്കണ്ണി ബസിനു നേരേ ഡിണ്ടിഗലിൽ ആക്രമണം. ആറംഗസംഘം കാറിലെത്തി പിന്നിലെ ചില്ല് അടിച്ചുതകർക്കുകയായിരുന്നുവെന്നു ബസ് ജീവനക്കാർ പറഞ്ഞു.
വേളാങ്കണ്ണിയിൽനിന്നു ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ബസിനുനേരേ ഇന്നലെ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്നെങ്കിലും സർവീസ് മുടക്കാതെ ബസ് ഇന്നലെ ആലുവ ഡിപ്പോയിലെത്തി അറ്റകുറ്റപ്പണികൾ നടത്തി.