+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനത്തിൽ കാട്ടാന ആക്രമണം; 2 ആ​ദി​വാ​സി​ക​ൾ​ക്കു പരിക്ക്

കോ​​ത​​മം​​ഗ​​ലം: വ​​ടാ​​ട്ടു​​പാ​​റ അ​​മ​​ന്തു​​ള്ളി ഭാ​​ഗ​​ത്തു വ​​ന​​ത്തി​​നു​​ള്ളി​​ൽ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു ആ​​ദി​​വാ​​സി​​ക​​ൾ​​ക്കു ഗു​​രു​​ത​​ര പ​​രി​​ക്ക്. ഒ​​പ്പ​
വനത്തിൽ കാട്ടാന ആക്രമണം; 2 ആ​ദി​വാ​സി​ക​ൾ​ക്കു പരിക്ക്
കോ​​ത​​മം​​ഗ​​ലം: വ​​ടാ​​ട്ടു​​പാ​​റ അ​​മ​​ന്തു​​ള്ളി ഭാ​​ഗ​​ത്തു വ​​ന​​ത്തി​​നു​​ള്ളി​​ൽ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു ആ​​ദി​​വാ​​സി​​ക​​ൾ​​ക്കു ഗു​​രു​​ത​​ര പ​​രി​​ക്ക്. ഒ​​പ്പ​മു​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ര​​ണ്ടു പേ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ലോ​​ടെ​​യാ​യി​രു​ന്നു സം​​ഭ​​വം. പ​​ന്ത​​പ്ര കോ​​ള​​നി​​യി​​ലെ ച​​ന്ദ്ര​​ൻ ഗോ​​പാ​​ല​​ൻ (54), ക​​ണ്ണ​​ൻ നാ​​ഗ​​പ്പ​​ൻ (35) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​ർ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ൽ​​സ​​യി​​ലാ​​ണ്.

കു​​ട്ട​​ന്പു​​ഴ റേ​​ഞ്ചി​ൽ വ​ന​ത്തി​നു​ള്ളി​ൽ ത​​ന്പ​​ടി​​ച്ചു വ​​ന​​വി​​ഭ​​വ​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കാ​​ൻ പോ​​യ നാ​​ലം​​ഗ സം​​ഘ​​മാ​​ണു കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​നി​ര​​യാ​​യ​​ത്. കു​​ട്ട​​ന്പു​​ഴ ആ​​ന​​ക്ക​​യ​​ത്തി​​നും വ​​ടാ​​ട്ടാ​​പാ​​റ പ​​ല​​വ​​ൻ പു​​ഴ​​ക്കും ഇ​​ട​​യി​​ലാ​​ണ് അ​​മ​​ന്തു​​ള്ളി പ്ര​​ദേ​​ശം. ക​​ണ്ണ​​ൻ നാ​​ഗ​​പ്പ​​നെ കാ​​ട്ടാ​​ന തു​​ന്പി​​കൈ​​യി​​ലെ​​ടു​​ത്ത് എ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ച​​ന്ദ്ര​​നെ തൊ​​ഴി​​ക്കു​​ക​​യും ചെ​​യ്തു. ച​​ന്ദ്ര​​ന്‍റെ ന​​ട്ടെ​​ല്ലി​​നു ക്ഷ​​ത​​മേ​​റ്റു. ത​​ല​​നാ​​രി​​ഴ​യ്ക്കാ​ണ് ഇ​വ​ർ ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഇ​​വ​​ർ​​ക്ക് ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബാ​​ബു​വും സ​​തീ​​ഷ് ത​​ങ്ക​​പ്പ​​നും അ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ചാ​​ണു വ​​ന​​പാ​​ല​​ക​​രും നാ​​ട്ടു​​കാ​​രും സ്ഥ​​ല​​ത്തെ​​ത്തി​​യ​​ത്.

കോ​​ത​​മം​​ഗ​​ലം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ​​ശേ​​ഷം ഇ​രു​വ​രെ​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. റേ​ഞ്ച് ഓ​​ഫീ​​സ​​ർ എ​​സ്. രാ​​ജ​​ൻ, ടോം ​​ഫ്രാ​​ൻ​​സി​​സ്, അ​​ൻ​​വ​​ർ സാ​​ദി​​ഖ് എ​​ന്നീ വ​​ന​​പാ​​ല​​ക​​രും ട്രൈ​​ബ​​ൽ പ്ര​​മോ​​ട്ട​​ർ അ​​ജി​​ത​​യും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്നാ​​ണു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്.