തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പ്രഫ.ജോസഫ് മുണ്ടശേരി സ്കോളർഷിപ് നൽകുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minorityw elfare.kerala.gov.in ലൂടെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 10. 04712300524