+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഫ​ലം കു​ത്ത​നെ കൂ​ട്ടി സാ​യി പ​ല്ല​വി

പ്രേ​മം എ​ന്ന മ​ല​യാ​ള​ചി​ത്രം ഹി​റ്റാ​യ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മനസിൽ നിറഞ്ഞുനിന്നത് സാ​യി പ​ല്ല​വി അ​വ​ത​രി​പ്പി​ച്ച മ​ല​ർ മി​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​താ തെ​ലു​ങ്ക് ചി​ത്ര
പ്ര​തി​ഫ​ലം കു​ത്ത​നെ കൂ​ട്ടി സാ​യി പ​ല്ല​വി
പ്രേ​മം എ​ന്ന മ​ല​യാ​ള​ചി​ത്രം ഹി​റ്റാ​യ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മനസിൽ നിറഞ്ഞുനിന്നത് സാ​യി പ​ല്ല​വി അ​വ​ത​രി​പ്പി​ച്ച മ​ല​ർ മി​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​താ തെ​ലു​ങ്ക് ചി​ത്രം ഫി​ദ​യി​ലെ സാ​യി​യു​ടെ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​പ്പ​റ്റി​യാ​ണ് തെ​ലു​ങ്ക് സി​നി​മ​യി​ൽ സം​സാ​രം. ഭാ​നു​മ​തി​യെ കാ​ണാ​ൻ വേ​ണ്ടി ചി​ല​ർ ഫി​ദ എ​ന്ന ചി​ത്രം വീ​ണ്ടും വീ​ണ്ടും കാ​ണു​ന്നു. ചി​ത്രം വ​ന്പ​ൻ വി​ജ​യ​മാ​യ​തോ​ടെ സാ​യി പ​ല്ല​വി പ്ര​തി​ഫ​ലം കു​ത്ത​നെ ഉ​യ​ർ​ത്തി എ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന വാ​ർ​ത്ത​ക​ൾ.

സാ​യി പ​ല്ല​വി​യെ​യും വ​രു​ണ്‍ തേ​ജ​യെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ശേ​ഖ​ർ ക​മു​ല സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്‍റി​ക് ചി​ത്ര​മാ​ണ് ഫി​ദ. 40 കോ​ടി ഗ്രോ​സ് ക​ള​ക്്ഷ​ൻ നേ​ടി​യ ചി​ത്രം ബ്ലോ​ക് ബ​സ്റ്റ​ർ ഹി​റ്റാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വ​രു​ണി​നും മു​ക​ളി​ലാ​ണ് സാ​യി പ​ല്ല​വി​യു​ടെ പേ​ര്. ഇ​പ്പോ​ൾ തെ​ലു​ങ്ക് സി​നി​മ​യി​ൽ ഏ​റ്റ​വും ഡി​മാ​ൻ​ഡു​ള്ള നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി​രി​ക്കു​ക​യാ​ണ് സാ​യി പ​ല്ല​വി. ഫി​ദ​യി​ലെ ന​ടി​യു​ടെ അ​ഭി​ന​യ​ത്തെ പ്ര​ശം​സി​ച്ച് മു​ൻ​നി​ര താ​ര​ങ്ങ​ളും മു​തി​ർ​ന്ന താ​ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​യി പ​ല്ല​വി ത​ന്‍റെ പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി എ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. ഫി​ദ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി 40 ല​ക്ഷം രൂ​പ​യാ​ണ് സാ​യി പ​ല്ല​വി വാ​ങ്ങി​യ​ത്. ഇ​പ്പോ​ൾ 40 ൽ ​നി​ന്ന് 70 ല​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്രെ പ്ര​തി​ഫ​ലം.

തെ​ലു​ങ്കി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മാ​ണ് ഒ​രു കോ​ടി​ക്ക് മു​ക​ളി​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത്. ഇ​പ്പോ​ൾ സാ​യി 70 ല​ക്ഷ​ത്തി​ൽ എ​ത്തി​യ​തോ​ടെ മ​റ്റ് ന​ടി​മാ​രു​ടെ ഉ​റ​ക്കം പോ​യി എ​ന്നാ​ണ് പപ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ത​മി​ഴി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ൽ നി​ന്നും തെ​ലു​ങ്കി​ൽ നി​ന്നും ഇ​പ്പോ​ൾ സാ​യി പ​ല്ല​വി​ക്ക് ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ വ​രു​ന്നു​ണ്ട്. നാ​നി​ക്കൊ​പ്പ​മു​ള്ള എം​സി​എ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ചു. ഡി​സം​ബ​റി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യും.