അന്ന ബെൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഹെലൻ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോളിതാ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നു. മലയാളത്തില്‍ അന്ന ബെന്നും ലാലും തകർത്തഭിനയിച്ച കഥാപാത്രങ്ങളെ തമിഴിൽ അവതരിപ്പിക്കുന്നത് അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ്.
ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് അന്ന ബെൻ ചലച്ചിത്രലോകത്തെത്തുന്നത്. കീർത്തി പാണ്ഡ്യൻ നായികയായി അഭിനയിച്ച് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തുന്പാ എന്ന ചിത്രം തമിഴിലും തെലുങ്കിലും ശ്രദ്ധ നേടിയിരുന്നു.