കോട്ടയം: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എന്ന പേരിൽ കേരളസർക്കാർ സ്പോൺസർ ചെയ്തു നടത്തുന്ന വനിതാ മതിൽ സമൂഹത്തെ ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വെട്ടിമുറിക്കുന്നതിൽ എത്തിക്കുമെന്നു കേരള കോൺഗ്രസ്-ജേക്കബ് സംസ്ഥാന കമ്മിറ്റിയോഗം. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനംചെയ്തു.
വനിതാമതിലിൽനിന്നു സർക്കാരും സിപിഎമ്മും പിന്മാറണമെന്നു യോഗം ആവശ്യപ്പെട്ടു.
വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സംസ്ഥാന നേതാക്കളായ ജോർജ് ജോസഫ്, ഡെയ്സി ജേക്കബ്, സി. മോഹനൻപിള്ള, ബിജു മറ്റപ്പള്ളി, എം.സി. സെബാസ്റ്റ്യൻ, പ്രഫ.ജോണി സെബാസ്റ്റ്യൻ, വി.എസ്. മനോജ് കുമാർ, ബാബു വലിയവീടൻ, രാജു പാണാലിക്കൽ, പി.എസ്. ജയിംസ്, വിൻസെന്റ് ജോസഫ്, കരുമം സുന്ദരേശകൻ, ജോർജ് വടകര എന്നിവർ പ്രസംഗിച്ചു.