തിരുവനന്തപുരം: ക്ഷേമ പെൻഷനുകളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പാവപ്പെട്ടവരുടെ പെൻഷൻ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ജനുവരി 16നു ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്റെ (ഡികെടിഎഫ്) ആഭിമുഖ്യത്തിൽ ജില്ലാ കളക്ടറേറ്റുകളിലേക്ക് കർഷക തൊഴിലാളി മാർച്ചും ധർണയും നടത്താൻ ഡികെടിഎഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.കെ. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.