കോഴിക്കോട്: വനിതാമതിലിൽ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാനുള്ള ശ്രമം തടയുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. സംഘപരിവാര്‍ ആശയങ്ങളും സി.പി. സുഗതനെ പോലുള്ളവര്‍ നേതൃത്വം നല്‍കുന്നതുമായ വര്‍ഗീയ മതിലിലില്‍ വിദ്യാർഥിനികളെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനെ സംഘടനാപരമായും നിയമപരമായും നേരിടുമെന്നും അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം അഭിഭാഷകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാൻ അതാതു വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബസുകൾ ഏര്‍പ്പെടുത്താന്‍ ആര്‍ടിഒമാര്‍ക്കും ഫോൺ മുഖേന നിര്‍ദേശം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.കെഎസ്യു സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് സമരപരിപാടികള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.