തൃശൂർ: യുവകവികൾക്കുള്ള വൈലോപ്പിള്ളി കവിതാ പുരസ്കാരത്തിനു ബിനീഷ് പുതുപ്പണം രചിച്ച ‘പാൽവിളി’ തെരഞ്ഞെടുക്കപ്പെട്ടു. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം. 22ന് മൂന്നിനു കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന വൈലോപ്പിള്ളി അനുസ്മരണയോഗത്തിൽ പ്രഫ. കെ.വി. രാമകൃഷ്ണൻ പുരസ്കാരം സമർപ്പിക്കും.