ശബരിമല: ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ അനുഗമിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർ ബൂട്ടും ബെൽറ്റും ഷീൽഡും ഹെൽമറ്റും ലാത്തിയുമെല്ലാമായി സോപാനത്തിൽവരെ എത്തിയതു പ്രതിഷേധത്തിനു കാരണമായി. പ്രതിഷേധം അറിഞ്ഞു പോലീസുകാർക്കു തെറ്റുപറ്റിയിട്ടുണ്ടെന്നും തുടർന്ന് ഇതുണ്ടാകാതെ നോക്കുമെന്നും സ്പെഷൽ ഓഫീസർ ജി. ജയദേവ് പറഞ്ഞു.