തിരുവനന്തപുരം: കേരളത്തിലെ പത്രവ്യവസായ സ്ഥാപനങ്ങളിൽനിന്നു 2000-ത്തിനു മുന്പ് വിരമിച്ച ജീവനക്കാർക്ക് 2016 മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ ഉത്തരവായി. പത്രവ്യവസായ മേഖലയിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളായ കെഎൻഇഎഫ്, എൻജെപിയു കേരള എന്നീ സംഘടനകളുടെ ദീർഘകാലത്തെ നിവേദനങ്ങളുടെ ഫലമായി മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
പ്രസ്തുത സംഘടനകളുടെ തിരുവനന്തപുരത്തു ചേർന്ന യോഗം ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് അനുമോദനം അറിയിച്ചു. പെൻഷൻ 10,000 രൂപയായി വർധിപ്പിക്കുക, ആരോഗ്യസുരക്ഷാപദ്ധതിയിൽ പെൻഷൻകാരെയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തിൽ സംസ്ഥാന നേതാക്കളായ സി. മോഹനൻ, വി. ബാലഗോപാലൻ, പി. ദിനകരൻ, എം.സി. ശിവകുമാരൻ നായർ, ശ്രീധരൻ, എൻ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.