കൊച്ചി: ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമണ്‍ സിവിൽ എക്സൈസ് ഓഫീസർ (എൻസിഎ-എസ്ഐയുസി നാടാർ), (എൻസിഎ -ധീവര) കാറ്റഗറി നന്പർ 313/2016, 314/16 തസ്തികകളുടെ നിയമനത്തിനായി 2018 ഒക്ടോബർ 10ന് പ്രിസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും 20ന് രാവിലെ ആറു മുതൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഗ്രൗണ്ടിൽ നടക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ(ഒറിജിനൽ)യുമായി നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം.