കൊച്ചി: നവോത്ഥാനമെന്ന പേരിൽ രാഷ്ട്രീയലക്ഷ്യംവച്ചു വർഗീയ ശക്തികൾക്കു കരുത്തു പകരാൻ നടത്തുന്ന വനിതാമതിലിനോടു സഹകരിക്കില്ലെന്നു മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) അറിയിച്ചു. കേരളത്തിന്റെ ജാതി സമുദായ സമവാക്യങ്ങളെയും സമാധാനാന്തരീക്ഷത്തെയും തകർക്കുന്നതാണു വനിതാമതിലെന്നും ഭാരവാഹികൾ പറഞ്ഞു. എറണാകുളം മെക്ക ഓഫീസിൽ ചേർന്ന യോഗം മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ വി. ദിനകരൻ അധ്യക്ഷത വഹിച്ചു.