പത്തനംതിട്ട: പന്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിനെ തടഞ്ഞെന്ന കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാൻ റാന്നി ഗ്രാമ ന്യായാലയ കോടതി ഉത്തരവിട്ടു. രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി നിർദേശിച്ചിട്ടുണ്ട്.
രണ്ടു മാസം എല്ലാ ശനിയാഴ്ചയും പന്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. കഴിഞ്ഞ എട്ടിനു രാഹുൽ ഈശ്വർ സ്റ്റേഷനിൽ എത്തിയിരുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിക്കു റിപ്പോർട്ട് നല്കിയിരുന്നു.