ആലപ്പുഴ: കേരളത്തിൽ അടിക്കടി നടക്കുന്ന ഹർത്താലുകൾ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും വ്യാപാര-വ്യവസായ മേഖലയ്ക്കും കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നതെന്നു വ്യാപാര-വ്യവസായ സംഘടനകൾ.
ഇത്തരം സമരമാർഗങ്ങളിൽ പ്രതിഷേധിച്ചു വ്യാപാര -വ്യവസായ മേഖലകളിലെയും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും സംയുക്ത യോഗം 20ന് ഉച്ചയ്ക്ക് രണ്ടിനു കോഴിക്കോട് വ്യാപാര ഭവനിൽ നടക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ അധ്യക്ഷത വഹിക്കും.
എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും അതു രാജ്യപുരോഗതിക്കു തടസമാകുന്ന രീതിയിലും വ്യാപാര-വ്യവസായ മേഖലകളെ തകർക്കുന്ന തരത്തിലുമാകരുത്. ഇത്തരം സമരമാർഗങ്ങൾ മാറ്റാൻ എല്ലാ പ്രസ്ഥാനങ്ങളും തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.