തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്നും സർക്കാർ ചെലവിലും സംവിധാനങ്ങളിലും വനിതാ മതിൽ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്കുമുന്നിലും ധർണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ നടക്കുന്ന ധർണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കെ. മുരളീധരൻ എംഎൽഎ, ആലപ്പുഴയിൽ ആർഎസ്പി നേതാവ് എ.എ. അസീസ് എന്നിവർ ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയും കേരള കോണ്‍ഗ്രസ് - ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും പങ്കെടുക്കും.
ഇടുക്കിയിൽ പി.ജെ. ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനും തൃശൂരിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.യും പാലക്കാട് വി.എസ്. വിജയരാഘവനും മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീറും വയനാട്ടിൽ മുൻമന്ത്രി പി. ശങ്കരനും കണ്ണൂരിൽ കെ.സി. ജോസഫ് എംഎൽഎയും കാസർഗോട്ട് കെ.എം.ഷാജി എംഎൽഎയും ധർണ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ടും പത്തനംതിട്ടയിലും നേരത്തെ നിശ്ചയിച്ച കോണ്‍ഗ്രസ് പരിപാടികൾ നടക്കുന്നതിനാൽ ധർണ മറ്റൊരു ദിവസം നടത്തുമെന്നും ബെന്നി ബഹനാൻ അറിയിച്ചു.