ശബരിമല: ഹൈക്കോടതി ഉത്തരവിനേത്തുടർന്ന് ശബരിമല സന്നിധാനത്തെ വാവര് നടയുടെ മുന്നിലെ ബാരിക്കേഡുകൾ പോലീസ് ഭാഗികമായി നീക്കി. വെള്ളിയാഴ്ച രാത്രിമുതലാണ് ബാരിക്കേഡുകൾ നീക്കിത്തുടങ്ങിയത്.
മൂന്നാംഘട്ട സേവനത്തിനെത്തിയ സേനാംഗങ്ങളുടെ ചുമതല വഹിക്കുന്ന ഐജി എസ്. ശ്രീജിത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണു നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയത്. അതിനിടെ ശബരിമല വടക്കേനടയിൽ നെയ്യഭിഷേകത്തിനു തയാറെടുത്തുവന്ന തീർഥാടകരെ പോലീസെത്തി നിർബന്ധിച്ച് എഴുന്നേല്പിച്ചു വിട്ടതായി പരാതിയുണ്ടായി.