തിരുവനന്തപുരം: ഇടപ്പള്ളിയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ 18, 19, 20 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മൂന്നു ദിവസങ്ങളിൽ എറണാകുളം-ഹസ്രത് നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് അരമണിക്കൂർ വൈകി ഉച്ചയ്ക്ക് 1.45 നു മാത്രമേ പുറപ്പെടുകയുള്ളൂ.
ഇതിനു പുറമെ നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനിൽ ഒന്നര മണിക്കൂറും തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ ഒന്നേകാൽ മണിക്കൂറും പിടിച്ചിടും.
19, 20 തീയതികളിൽ കൊല്ലം-കാക്കിനട പോർട്ട് സ്പെഷൽ ട്രെയിൻ കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ അരമണിക്കൂർ പിടിച്ചിടും. 19 ന് കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ്, 20 ന് കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ് എന്നീ ട്രയിനുകൾ എറണാകുളം ടൗണ്‍ സ്റ്റേഷനിൽ അരമണിക്കൂർ വീതം പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.