കോട്ടയം: എംജി വാഴ്സിറ്റി പരീക്ഷ മാറ്റിയത് വനിതാമതിൽ കാരണമല്ലെന്ന് വാഴ്സിറ്റി അധികൃതർ.ജനുവരി ഒന്നിനു നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ്, സിബിസിഎസ്എസ് യുജി പരീക്ഷകൾ 31 ലേക്ക് മാറ്റിയത് വിദ്യാർഥികൾക്കു വനിതാ മതിലിൽ പങ്കെടുക്കുന്നതിനാണെന്ന നിലയിലുള്ള പ്രചാരണം ശരിയല്ലെന്ന് സർവകലാശാല അറിയിച്ചു. ക്രിസ്മസ് അവധിക്കുശേഷം 31ന് കോളജുകൾ തുറക്കുന്നതിനാലും ജനുവരി ഒന്നിനു പരീക്ഷ നടത്തുന്നതിൽ ചില സാങ്കേതിക തടസമുള്ളതിനാലുമാണ് 31 ലേക്കു പരീക്ഷകൾ മാറ്റിയതെന്നും പത്രക്കുറിപ്പിൽ പറയുന്നു.