വെസ്റ്റ് ഗോദാവരി (ആന്ധ്ര): 64-ാമത് ദേശീയ സ്കൂൾ ചെസ് ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗം (അണ്ടർ 19) കിരീടം കേരളത്തിന്. ഗെയിംസ് ചരിത്രത്തിൽ അപൂർവമായി മാത്രമേ കേരളം ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുള്ളൂ. നിലവിലെ ചാന്പ്യന്മാരായ മഹാരാഷ്ട്ര, മുൻ ചാന്പ്യന്മാരായ തമിഴ്നാട്, കർണാടക, ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയവയെ കീഴടക്കിയാണ് കേരളം ചരിത്രം കുറിച്ചത്.
കെ. ഗഗൻ ഭരദ്വാജ് (എസ്എപി എച്ച്എസ്എസ് അഗൽപടി), വിനയ് തോമസ് ഏബ്രഹം (രാജഗിരി എച്ച്എസ്എസ് രാജഗിരി), നിജയ് ഗിരി (എസ്എൻഎംഎച്ച്എസ്എസ് മുത്തുകുന്നം), ടി.എം. അഭിഷേക് (സിൽവർഹിൽസ് എച്ച്എസ്എസ് കോഴിക്കോട്), ഷർഷാ ബക്കർ (ഫാറൂക്ക് എച്ച്എസ്എസ് കോഴിക്കോട്) എന്നിവരാണ് കേരള ടീമിലുണ്ടായിരുന്നത്. ജിസ്മോൻ മാത്യു (സെന്റ് തോമസ് സ്കൂൾ പാലാ) ആണ് പരിശീലകൻ. ടീം മാനേജർ: വിപിൻ (കോക്കൂർ ജിഎച്ച്എസ്എസ്), മേരി (തലപ്പുഴ ജിഎച്ച്എസ്എസ്).