മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനാകാൻ അപേക്ഷ സമർപ്പിച്ചതിൽ ദക്ഷിണാഫ്രിക്കൻ മുൻ താരം ഗാരി കേസ്റ്റണും ഉള്ളതായി സൂചന. 2011 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യക്ക് എം.എസ്. ധോണിക്കും സംഘത്തിനും സമ്മാനിച്ച പരിശീലകനാണ് കേസ്റ്റണ്. നിലവിൽ ഐപിഎൽ ക്ലബ്ബായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ തന്ത്രജ്ഞനാണ്.
ന്യൂസിലൻഡ് മുൻ പരിശീലകനായ മൈക്ക് ഹെസണും താത്പര്യമറിയിച്ചതായും സൂചനയുണ്ട്. മുൻ താരങ്ങളായ മനോജ് പ്രഭാകർ, ഹേർഷൽ ഗിബ്സ്, ദിമിത്രി മസ്കരാനെസ് തുടങ്ങിയവരും അപേക്ഷ സമർപ്പിച്ചതായാണ് വിവരം.
ന്യൂസിലൻഡ് മുൻ പരിശീലകനായ മൈക്ക് ഹെസണും താത്പര്യമറിയിച്ചതായും സൂചനയുണ്ട്. മുൻ താരങ്ങളായ മനോജ് പ്രഭാകർ, ഹേർഷൽ ഗിബ്സ്, ദിമിത്രി മസ്കരാനെസ് തുടങ്ങിയവരും അപേക്ഷ സമർപ്പിച്ചതായാണ് വിവരം.