കോഴിക്കോട്: സംസ്ഥാനത്തെ റോഡ് നിയമലംഘനത്തിന്റെ നേര്കാഴ്ചയുമായി പോലീസിന്റെ ട്രോള്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ട്രാഫിക് സംസ്കാരത്തെ കുറിച്ച് വ്യക്തമാക്കി പോലീസ് പോസ്റ്റിട്ടത്. റോഡ് നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് എന്നു തുടങ്ങുന്ന പോസ്റ്റില്‍ അച്ചടക്കത്തോടെ റോഡ് ഉപയോഗിക്കുന്നവര്‍ കേരളത്തിലില്ലെന്നുവരെ പരാമര്‍ശിച്ചുകൊണ്ടാണ് വിമര്‍ശനം.
കേരളത്തിലെ ട്രാഫിക് സംസ്കാരത്തെ താരതമ്യപ്പെടുത്തിയത് മിസോറാമിലെ ഐസ്വാളില് നിന്നുള്ള ഫോട്ടോയിലൂടെയാണ്. അതേസമയം കേരളീയരുടെ റോഡ് സംസ്കാരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പോലീസിന്റെ പോസ്റ്റിന് പിന്നാലെ നിയമം ലംഘിക്കുന്ന എഡിജിപിയെക്കുറിച്ച് അഭിപ്രായവും വന്നിട്ടുണ്ട്. പല അഭിപ്രായങ്ങൾക്കും കൃത്യവും രസകരവുമായ മറുപടി നല്കുന്ന പോലീസ്ട്രോളര്മാര് എഡിജിപി വിഷയത്തില്‍ മൗനത്തിലാണ്.
പോലീസിന്റെ പോസ്റ്റിൽ തിരക്കേറിയ കവലകളിലും, റെയില്‍വേ ക്രോസുകളിലും, ഇടുങ്ങിയ റോഡുകളിലും റോഡ് മര്യാദകള്‍ മറന്ന് വാഹനങ്ങള്‍ ഉപയോഗിക്കുന്ന മോശം പ്രവണതയാണ് നമ്മുടെ സംസ്കാരമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം പോസ്റ്റിന് തൊട്ടുപിന്നാലെ ‘’’’തിരുവനന്തപുരം തമ്പാനൂരിലെ ആര്യ ഹോട്ടലിന് മുന്‍വശം റോഡില്‍ മിക്ക ദിവസവും നോ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു എഡിജിപിയുടെ ഇന്നൊവ കാര്‍ കാണാം. അതുമൊന്ന് ട്രോളണേ..’ എന്ന് അഭിപ്രായം ഇട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ഉത്തരം നല്കാന് പോലീസ് തയാറായിട്ടില്ല.