കൊച്ചി: സമൂഹനൻമ ലക്ഷ്യമാക്കിയുള്ള എഴുത്താണ് പത്രപ്രവർത്തനത്തിന്റെ യഥാർഥ ധർമമെന്ന് ഗവർണർ പി.സദാശിവം അഭിപ്രായപ്പെട്ടു. കാക്കനാട് കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്തുകയും വേണം.
തൊഴിൽ വൈദഗ്ധ്യത്തോടൊപ്പം ധാർമികതയും പുലർത്തണം. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച വാർത്തയെഴുതുന്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ടു കാണുന്നവ തുറന്നെഴുതുന്നത് തെറ്റല്ല. എന്നാൽ പ്രചാരം കൂട്ടാനായി വാർത്ത വളർച്ചൊടിക്കരുത്. സമൂഹമാധ്യമങ്ങൾക്ക് പ്രാധാന്യമേറിയ കാലമാണിത്. നിർമാണാത്മകമായി അതിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സേവന കാലഘട്ടങ്ങളിലെ പത്രപ്രവർത്തകരുമായുള്ള അനുഭവങ്ങളും പങ്കുവച്ചു. റാങ്ക് ജേതാക്കൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്തു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു.