തിരുവനന്തപുരം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉൾപ്പെടെ നിരോധിക്കാൻ 1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
ആരാധനാലയങ്ങളുടെ പരിസരം ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്നത് 2011 ലെ പോലീസ് ആക്ടിലെ 73 വകുപ്പ് പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്. ആരാധനാലയങ്ങളുടെ പരിസരം കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാ കായിക പരിശീലനങ്ങളും നിരീക്ഷിച്ചുവരികയാണ്. ദേവസ്വം ബോർഡിന് ഇതു സംബന്ധിച്ച നിർദേശം നൽകിയതായി ടി.വി. രാജേഷ്, പുരുഷൻ കടലുണ്ടി, പി. ഉണ്ണി, എം. നൗഷാദ് എന്നിവരുടെ ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകി.
കാർഷിക സബ്സിഡി തടസപ്പെടും
കേന്ദ്രവൈദ്യുതി നിയമം നടപ്പായാൽ കാർഷിക സബ്സിഡി നൽകാൻ കഴിയാത്ത സ്ഥിതിയാകുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരേ കൂട്ടായ്മ ഉയർന്നു വരണമെന്നും ടി.വി. രാജേഷ്, ചിറ്റയം ഗോപകുമാർ, ഇ.ടി. ടൈസൻ മാസ്റ്റർ, സി.കെ. ആശ എന്നിവരെ മന്ത്രി അറിയിച്ചു.
പ്രളയദുരന്തത്തിൽ കെഎസ്ഇബിക്ക് 820 കോടിയുടെ നഷ്ടമുണ്ടായി. എച്ച്എൻഎല്ലിന്റെ ആസ്തി ഏറ്റെടുക്കാൻ തയാറാണെന്നു കേന്ദ്രസർക്കാരിനെ സംസ്ഥാനം അറിയിച്ചതായി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ശബരിമല സംഘർഷം: 31.62 ലക്ഷത്തിന്റെ നഷ്ടം
ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 222 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടൂർ പ്രകാശിനെ അറിയിച്ചു. തുലാമാസ പൂജകൾക്കായി നട തുറന്ന വേളയിൽ പന്പയിലും നിലയ്ക്കലുമുണ്ടായ സംഘർഷങ്ങളിൽ 31.62 ലക്ഷത്തിന്റെ നഷ്ടമുണ്ടായി.
വാഹനം തല്ലിത്തകർത്തതായുള്ള ആരോപണത്തിൽ അന്വേഷണത്തിനു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
കെഎസ്ആർടിസിക്ക് പ്രതിമാസം 18.36 കോടിയുടെ നഷ്ടം
ഡീസൽവില വർധനവ് മൂലം കെഎസ്ആർടിസിക്കു പ്രതിമാസം 18.36 കോടിയുടെ നഷ്ടമുണ്ടാകുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 2733.70 കോടി ലഭിച്ചു. 592.40 കോടി ചെലവഴിച്ചു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു സഹകരണ സംഘങ്ങളുടെ കണ്സോർഷ്യം രൂപവത്കരിക്കുമെന്നും ഇതിലൂടെ 30 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ഹാദിയ കേസിൽ ഹൈക്കോടതി വിധിക്കെതിരേ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകടനത്തിൽ കണ്ടാലറിയാവുന്ന 3000ത്തോളം പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇവരിൽ 62 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞതിൽ 56 പേരെ അറസ്റ്റ് ചെയ്തു. കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും വി.ഡി സതീശനെ അദ്ദേഹം അറിയിച്ചു.
30,000 കോടി പ്രതീക്ഷിക്കുന്നു
2018-19 സാന്പത്തിക വർഷം കേന്ദ്രനികുതി വിഹിതമായി 19,932. 27 കോടി രൂപയും ധനകാര്യ കമ്മീഷൻ ശിപാർശ ഉൾപ്പെ ടെ സഹായ ധനമായി കേന്ദ്രത്തിൽനിന്നും 10,009. 39 കോടി രൂപയും സംസ്ഥാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ടി.എം. തോമസ് ഐസക് കെ.ജെ. മാക്സിയെ അറിച്ചു.
2018 ഒക്ടോബർ 31 വരെ കേന്ദ്ര നികുതി വിഹിതമായി 9761. 40 കോടി രൂപയും കേന്ദ്രസഹായമായി 4319. 72 കോടി രൂപയും സംസ്ഥാനത്തിനു ലഭിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി ഡിസംബർ പത്തുവരെ 3323. 02 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.