തിരുവനന്തപുരം: കേരള നിയമസഭ വജ്രജൂബിലി സ്മരണിക പുറത്തിറക്കി. നിയമസഭാ ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ഡപ്യൂട്ടി സ്പീക്കർ പി.ശശിക്ക് നൽകി പ്രകാശനം ചെയ്തു. അപൂർവ ചിത്രങ്ങളും പത്രങ്ങളിൽ വന്ന കാർട്ടൂണുകളുടെ ശേഖരവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയസഭാ സെക്രട്ടേറിയറ്റിലെ വിവര വിഭവ വികസന വിഭാഗമാണ് സ്മരണിക തയാറാക്കിയത്.