കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ നിർദ്ധന കാൻസർ രോഗികൾക്കായി ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ വാർഷികം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടക്കും.
കാതോലിക്ക ബാവാ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിൽ മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എസ്. ചിത്രയുടെ മകളുടെ പേരിലുള്ള നന്ദന കീമോതെറാപ്പി വാർഡിന്റെ ഉദ്ഘാടനം വ്യവസായി എം.എ. യൂസഫലി നിർവഹിക്കും. സ്നേഹസ്പർശം പുരസ്കാരം എം.എ. യൂസഫലിയ്ക്ക് കാതോലിക്ക ബാവാ നൽകും. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. മാത്യൂസ് മാർ സേവോറിയോസ് മെത്രാപ്പോലീത്ത, ഡോ. കെ.എസ്. ചിത്ര, റവ.ഡോ. എം.ഒ. ജോണ്‍, ഫാ. എം.സി. കുര്യാക്കോസ്, ഫാ. തോമസ് കുര്യൻ, ഷിബു വർഗീസ്, വർക്കി ജോണ്‍ എന്നിവർ പ്രസംഗിക്കും. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ സപ്തതിയുടെ ഭാഗമായാണു സ്നേഹസ്പർശം ആരംഭിച്ചത്. പത്രസമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഫാ. ജോണ്‍സ് ഏബ്രഹാം, ഫാ. എം.സി. പൗലോസ് എന്നിവർ പങ്കെടുത്തു.