നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ഏഴ് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ എത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് പെരുനാട് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബിജെപി കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യൻ പാല, വൈസ് പ്രസിഡന്റ് സുരേഷ് കാദംബരി, പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം, ജില്ലാ സെക്രട്ടറിമാരായ ആര്. നിതീഷ്, കണ്ണന് ചിറ്റൂര്‍, നരേന്ദ്രന് ചെമ്പകവേലില്‍, ജയപ്രകാശ് കൂടല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.