തിരുവനന്തപുരം: ശാസ്താംകോട്ട യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ 19 വരെ ഈ വഴി പോകുന്ന ചില ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും സതേണ് റെയിൽവേ അറിയിച്ചു.
ആലപ്പുഴ-കൊല്ലം പാസഞ്ചർ, കോട്ടയം-കൊല്ലം പാസഞ്ചർ, കൊല്ലം-ആലപ്പുഴ പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
എറണാകുളം-കൊല്ലം പാസഞ്ചർ, എറണാകുളം-കൊല്ലം മെമു എന്നീ ട്രെയിനുകൾ 14, 15, 16,17 തീയതികളിൽ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു 15, 16, 17, 18 തീയതികളിൽ കായംകുളത്തുനിന്നാകും യാത്ര ആരംഭിക്കുക. കൊല്ലം-എറണാകുളം പാസഞ്ചർ 16ന് കോട്ടയത്തുനിന്നാകും യാത്ര ആരംഭിക്കുക. ഈ മാസം 15ന് കൊല്ലത്തുനിന്നും പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ് സ്പെഷൽ ട്രെയിൻ മൂന്നു മണിക്കൂർ വൈകി രാവിലെ ആറിന് പുറപ്പെടും. 15ന് പുറപ്പെടുന്ന ഗുരുവായൂർ-എഗ്മോർ എക്സ്പ്രസ് ഗുരുവായൂരിൽ നിന്നും ഒന്നര മണിക്കൂർ വൈകി രാത്രി 11.05ന് പുറപ്പെടും.
കൊല്ലം-ഹൈദരാബാദ് സ്പെഷൽ ട്രെയിൻ 18ന് രണ്ടേകാൽ മണിക്കൂർ വൈകി രാവിലെ 5.15ന് പുറപ്പെടും. 15ന് തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 12ന് പുറപ്പെടും. കൊല്ലത്ത് രണ്ടു മണിക്കൂർ തടഞ്ഞിടും. 17, 18 തീയതികളിൽ തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാത്രി 11ന് പുറപ്പെടും. കൊല്ലത്ത് ഒരുമണിക്കൂർ തടഞ്ഞിടും.
14, 16, 17, 18 തീയതികളിൽ പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ് രണ്ടേമുക്കാൽ മണിക്കൂർ കായംകുളം ഓച്ചിറി സെക്ഷനിൽ തടഞ്ഞിടും. നിസംബാദ് കൊല്ലം സ്പെഷൽ ട്രെയിൻ നാളെ മൂന്നുമണിക്കൂറോളം കായംകുളത്ത് തടഞ്ഞിടും.
15ന് ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂർ തിരുവനന്തപുരം കൊല്ലം സെക്ഷനിൽ തടഞ്ഞിടും. 16ന് ഗാന്ധിധാം നാഗർഗോവിൽ എക്സ്പ്രസ് രണ്ടുണിക്കൂർ കായംകുളം ഓച്ചിറ സെക് ഷനിൽ തടഞ്ഞിടും.
16ന് മാംഗളൂർ തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ കായംകുളത്ത് തടഞ്ഞിടും. 16ന് ഹൈദരാബാദ് കൊല്ലം സ്പെഷൽ ട്രെയിൻ രണ്ടര മണിക്കൂർകായംകുളം കൊല്ലം സെക്ഷനിൽ തടഞ്ഞിടും. 17ന് നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസ് ഒരുണിക്കൂർ കായംകുളത്ത് തടഞ്ഞിടും. 17ന് ഹൈദരാബാദ് കൊല്ലം സെപെഷൽ ട്രെയിൻ രണ്ടര മണിക്കൂർ കായംകുളത്ത് തടഞ്ഞിടും.