തിരുവനന്തപുരം: ചാനൽ ചർച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വീണാ ജോർജിനെ അറിയിച്ചു. ധനുവച്ചപുരം കോളജിലെ അധ്യാപികമാരെ അപമാനിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ. സുരേഷിനെതിരേ കേസ് എടുത്തതായും അറിയിച്ചു.
വർഗീയസംഘർഷം ലക്ഷ്യമിട്ടു വിദ്വേഷപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 60 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് 44ഉം ലേഖനങ്ങളുടെ പേരിൽ രണ്ടും പ്രസംഗങ്ങൾക്ക് നാലും മറ്റ് സംഭവങ്ങളിൽ പത്തും കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.