കൊച്ചി: ബിജെപി 2012 - 13 കാലഘട്ടങ്ങളിൽ സംഘടിപ്പിച്ച വിവിധ സമരപരിപാടികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത നാലു കേസുകളിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു കോടതി ജാമ്യം അനുവദിച്ചു. വി. മുരളീധരൻ എംപി പ്രതിയായ ഈ കേസുകളിൽ സുരേന്ദ്രൻ അടക്കമുള്ളവരും പ്രതികളായിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ ജനപ്രതിനിധി അല്ലെങ്കിലും എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന കോടതി ഈ കേസുകളും പരിഗണിച്ചത്.
2012ൽ വൈത്തിരി പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും 2013ൽ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലുമാണ് ജാമ്യം നൽകിയത്.
2012ൽ വൈത്തിരി പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും 2013ൽ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലുമാണ് ജാമ്യം നൽകിയത്.