ചങ്ങനാശേരി: ‘പാരിജാത മലരേ... പാപത്തിൻ പാഴ്മണ്ണിൽ പൊട്ടിവിടർന്ന പാരിജാത മലരേ ദൈവമാതാവേ....’ വർഷങ്ങൾക്കു മുന്പു രചിക്കപ്പെട്ട ഈ മരിയഭക്തിഗാനം ഇന്നും ഭക്തമനസുകളിൽ നിറഞ്ഞുനിൽക്കുന്നു. ഇതുൾപ്പെടെ നിരവധി വരികൾക്കു ജീവൻ പകർന്ന തൂലിക നിശ്ചലമായി. ഭക്തഗാനരംഗത്തു ശ്രദ്ധേയനായ ഫാ. ജി.ടി. ഉൗന്നുകല്ലിൽ എന്ന ഫാ. ജോർജ് ഉൗന്നുകല്ലിൽ വിടപറഞ്ഞു. ദീർഘകാലമായി ഇത്തിത്താനം പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചിരുന്ന ഈ വൈദികൻ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്.
വിശുദ്ധ കുർബാനയുടെ പ്രരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളിൽ...’ രചിച്ച ത് ഫാ. ഉൗന്നുകല്ലിലാണ്. സീറോ മലബാർ വിശുദ്ധ കുർബാന ക്രമത്തിലെ നിരവധി ഗീതങ്ങളും യാമപ്രാർഥനാ ഗീതങ്ങളും ഉൾപ്പെടെ മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയി ൽനിന്നു പിറന്നത്.
എൻ ഹൃദയ സ്പന്ദനം..., നിന്റെ നാമ കീർത്തനം..., എൻ മനസിൽ പൂവനം.., നാഥ നിന്റേതാകണം..., ഒരു നെയ്ത്തിരിയായ് എരിയും ഞാൻ..., അൾത്താരയിൽ നാഥാ ... തുടങ്ങി ഫാ. ഉൗന്നുകല്ലിലിന്റെ ഗാനങ്ങൾ ഓർമയിലെ മായാത്ത വരികളാണ്.
മികച്ച ഗായകൻകൂടിയായിരുന്ന അദ്ദേഹം കാൽനൂറ്റാണ്ടോളം ആകാശവാണിയിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് ചങ്ങനാശേരി മാർത്തോമ്മ വിദ്യാനികേതൻ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഫാ. ഉൗന്നുകല്ലിലിന്റെ എട്ടു സഹോദരങ്ങളിൽ ജ്യേഷ്ഠസഹോദരി സിസ്റ്റർ മൈക്കിൾ സിഎംസി ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ദീർഘകാലം പ്രധാനാധ്യാപികയായിരുന്നു.
ഈ സ്കൂളിന്റെ ജൂബിലിഗാനവും മാർച്ച്പാസ്റ്റ് ഗാനവും ഫാ. ഉൗന്നുകല്ലിൽ സംഭാവന ചെയ്ത വരികളാണ്. നൂറിന്റെ നിറവിൽ ചങ്ങനാശേരി സെന്റ് ജോസഫ്സ് മഠത്തിൽ കഴിയുന്ന സിസ്റ്റർ മൈക്കിളും നിരവധി ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഉൗന്നുകല്ലിൽ അച്ചന്റെ വിശുദ്ധ കുർബാനയർപ്പണം വിശ്വാസികൾക്കു മഹനീയമായ അനുഭവമായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് തടിയൂർ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്കാരം.